പൗരത്വ ഭേദഗതി നിയമം; വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി സിനിമ രംഗത്തെ യുവനിര

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി മലയാള സിനിമയിലെ യുവനിര. സമൂഹമാധ്യമങ്ങളിലൂടെയാണ് താരങ്ങള്‍ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിക്കുന്ന രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണെന്ന നിലപാട് അറിയിച്ചത്.
പാര്‍വതി തിരുവോത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍, പൃഥ്വിരാജ് സുകുമാരന്‍, ജയസൂര്യ, അനൂപ് മേനോന്‍, ആന്റണി വര്‍ഗീസ്, റിമ കല്ലിങ്കല്‍, ആഷിക് അബു, കുഞ്ചാക്കോ ബോബന്‍, സണ്ണി വെയ്ന്‍, അമല പോള്‍, ടോവിനോ തോമസ്, ഷിജു ഖാലിദ്, സമീര്‍ താഹിര്‍, മുഹ്‌സിന്‍ പരാരി, സക്കറിയ മുഹമ്മദ് എന്നിവരടക്കം മലയാള സിനമയിലെ നിരവധി താരങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നത്.
വിദ്യാര്‍ത്ഥികള്‍ക്കുനേരെയുള്ള പൊലീസ് അതിക്രമങ്ങളെ വിമര്‍ശിച്ച് കൊണ്ടാണ് താരങ്ങള്‍ പോസ്റ്റുകള്‍ പങ്ക് വച്ചിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ പിന്തുണച്ച് ഹോളിവുഡ്, ബോളിവുഡ് താരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരുന്നു. പ്രശസ്ത ഹോളിവുഡ് താരമായ ജോണ്‍ കുസാക്ക്, ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, നടന്‍ രാജ്കുമാര്‍ റാവു, നടി സയാനി ഗുപ്ത തുടങ്ങിയവരാണ് ജാമിഅ മില്ലിയ പ്രതിഷേധത്തോട് ഐകദാര്‍ഡ്യം പ്രഖ്യാപിച്ചത്.
Story Highlights- Citizenship Amendment Act, film industry, support students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here