‘പൗരത്വ ഭേദഗതി: പ്രതിഷേധത്തെ അടിച്ചമര്‍ത്താനാകില്ല’ നടന്‍ ടൊവിനോ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ഡല്‍ഹി പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടന്‍ ടൊവിനോ തോമസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. അടിച്ചമര്‍ത്തും തോറും പ്രതിഷേധങ്ങള്‍ പടര്‍ന്നു കൊണ്ടേയിരിക്കുമെന്ന് ടൊവിനോ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞു.
‘ഒരിക്കല്‍ കുറിച്ചത് വീണ്ടും ആവര്‍ത്തിക്കുന്നു. അടിച്ചമര്‍ത്തുംതോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കും, ഹാഷ്ടാഗ് ക്യാമ്പയിനുകള്‍ക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാകും. ചരിത്രം പഠിപ്പിക്കുന്നത് അതാണ്’. ടൊവിനോ കുറിച്ചു.
നേരത്തെ ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടി അമലാ പോളും നടന്‍ കുഞ്ചാക്കോ ബോബനും രംഗത്തെത്തിയിരുന്നു.
Story Highlights- Jamia Millia University students, citizenship amendment act, actor Tovino
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here