ജാമിഅ മില്ലിയ സര്‍വകലാശാലയിലെ പൊലീസ് അക്രമം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോഴിക്കോട് ട്രെയിന്‍ തടഞ്ഞു

ന്യൂഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ പൊലീസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോഴിക്കോട് ട്രെയിന്‍ തടഞ്ഞു. മലബാര്‍ എക്‌സ്പ്രസാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ 10 മിനിറ്റ് നേരം തടഞ്ഞിട്ടത്. ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി നിഖില്‍, ജില്ലാ സെക്രട്ടറി വസിഫ് എന്നിവര്‍ നേതൃത്വം നല്‍കി.
ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിനിടെ പൊലീസ് നടത്തിയ കണ്ണീര്‍ വാതക പ്രയോഗത്തിലും ലാത്തിചാര്‍ജിലും നിരവധി വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും പരുക്കേറ്റിരുന്നു. മൂന്ന് ട്രാന്‍സ്പോര്‍ട്ട് ബസുകളും ഒരു ഫയര്‍ എന്‍ജിനും അഗ്‌നിക്കിരയായി.സര്‍വകലാശാല ക്യാമ്പസില്‍ പൊലീസ് ഇരച്ചുകയറി.
വൈകിട്ട് നാല് മണിയോടെയാണ് ജാമിഅ മില്ലിയ സര്‍വകലാശാലയ്ക്ക് സമീപം സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനെതിരെ നാട്ടുകാരും ചില സംഘങ്ങളും സംഘടിച്ചതോടെ അക്രമം പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാമിഅ നഗറും മധുര ദേശീയ പാതയും മണിക്കൂറുകളോളം യുദ്ധക്കളമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here