Advertisement

‘നിന്റെ അച്ഛനാടാ പറയുന്നത്, കത്തി താഴെയിടാൻ’; ‘സുഡാനി ഫ്രം നൈജീരിയ’ ടീമിനെ പരിഹസിച്ച് ഹരീഷ് പേരടി

December 16, 2019
Google News 1 minute Read

ദേശീയ പുരസ്‌കാര ദാന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള ‘സുഡാനി ഫ്രം നൈജീരിയ’ ടീമിന്റെ തീരുമാനത്തെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. പുരസ്‌കാര ദാന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം കൈയടികൾക്ക് വേണ്ടി മാത്രമാണെന്ന് ഹരീഷ് പേരടി പറഞ്ഞു. അവാർഡുകൾ നിഷേധിച്ചിട്ടില്ലാ എന്നത് ഇവിടെ വരികൾക്കിടയിൽ വായിക്കപ്പെടേണ്ടതാണെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഐഎഫ്എഫ്‌കെയിലെ പാവപ്പെട്ട സിനിമക്കാരുടെ…സിനിമക്കു വേണ്ടി ജീവിതം പണയം വെച്ച് സിനിമയെടുക്കുന്നവരുടെ…അവസരം ഇല്ലാതാക്കിയിട്ട് …അവിടെ നിന്ന് സ്വയം മാറി നിൽക്കാൻ സാമാന്യ ബുദ്ധിയില്ലാത്തവർ വെറും കൈയ്യടികൾക്ക് മാത്രമായി അവർഡദാന ചടങ്ങിന്റെ ബഹിഷക്കരണം നടത്തുന്നു…..(അവാർഡുകൾ നിഷേധിച്ചിട്ടില്ലാ എന്നത് ഇവിടെ വരികൾക്കിടയിൽ വായിക്കപ്പെടേണ്ടേതാണ് )..സാധാരണക്കാരുടെ ബോക്‌സോഫീസ് കൈയ്യടികൾക്കായി ചർച്ചകൾ നടക്കുന്നുമുണ്ട്..പൗരത്വബില്ലിനെ എതിർക്കുന്ന ഏല്ലാ നല്ല മനസ്സുകളെയും തോൽപ്പിച്ച് വീണ്ടും കൈയ്യടി …ഏജ്ജാതി പ്രതികരണം…നിങ്ങളോട് തിലകൻ ചേട്ടന്റെ ആ ഡയലോഗ് മാത്രം ആവർത്തിക്കുന്നു…’കത്തി താഴെയിടെടാ…നിന്റെ അച്ഛനാടാ പറയുന്നത് കത്തി താഴെയിടാൻ…..

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here