Advertisement

സിനിമ- സീരിയൽ നടി മഹാലക്ഷ്മി വിവാഹിതയായി; വീഡിയോ കാണാം

December 16, 2019
Google News 2 minutes Read

സിനിമ- സീരിയൽ നടി മഹാലക്ഷ്മി വിവാഹിതയായി. നിർമൽ കൃഷ്ണയാണ് വരൻ. ഇന്നലെ നടന്ന ചടങ്ങിൽ, മിനിസ്‌ക്രീനിലെയും ബിഗ് സ്‌ക്രീനിലെയും നിരവധി താരങ്ങൾ പങ്കെടുത്തു. വിന്ദുജ മേനോൻ, മണിയൻ പിള്ള രാജു, ബീന ആന്റണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സ്‌കൂൾ കലോത്സവ വേദിയിൽ നിന്ന് സിനിമ രംഗത്തെത്തിയ മഹാലക്ഷ്മി മികച്ച ഒരു നർത്തകി കൂടിയാണ്. ദിലീപ് നായകനായെത്തിയ തിളക്കത്തിൽ മഹാലക്ഷ്മി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. മനോജ് കെ ജയൻ പ്രധാന വേഷത്തിലെത്തിയ അർദ്ധനാരി എന്ന ചിത്രത്തിലും മഹാലക്ഷ്മി ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here