Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (16-12-2019)

December 16, 2019
Google News 1 minute Read

ഉന്നവ് ബലാത്സംഗ കേസിൽ കുൽദീപ് സിംഗ് സെൻഗാർ കുറ്റക്കാരൻ

ഉന്നാവ് ബലാത്സംഗ കേസിൽ ബിജെപി മുൻ എംഎൽ കുൽദീപ് സിംഗ് സെൻഗാർ കുറ്റക്കാരൻ. സെൻഗാറിനെതിരായ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വിലയിരുത്തി. ഡൽഹി തീസ്ഹസാരി കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ശിക്ഷ ബുധനാഴ്ച വിധിക്കും. കുറ്റപത്രം വൈകിയതിന് സിബിഐയെ കോടതി വിമർശിച്ചു. അതേസമയം, കൂട്ടുപ്രതി ശശി സിംഗിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചു.

പൗരത്വ നിയമ ഭേദഗതി; മമതാ ബാനർജിയുടെ നേതൃത്വത്തിൽ പശ്ചിമ ബംഗാളിൽ പടികൂറ്റൻ റാലി

പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് മമതാ ബാനർജിയുടെ നേതൃത്വത്തിൽ പശ്ചിമ ബംഗാളിൽ പടുകൂറ്റൻ റാലി. ആയിരങ്ങളാണ് മാർച്ചിൽ പങ്കെടുക്കുന്നത്.

‘വിദ്യാർത്ഥികൾ കലാപം നിർത്തണം’; ജാമിഅ മില്ലിയ , അലിഗഡ് സർവകലാശാലകളിലെ സംഘർഷത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

ജാമിഅ മില്ലിയ, അലിഗഡ് സർവകലാശാലകളിലെ സംഘർഷത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. വിദ്യാർത്ഥികൾ ആദ്യം കലാപം നിർത്തണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പറഞ്ഞു. അതിനുശേഷം ജുഡീഷ്യൽ അന്വേഷണം അടക്കം ആവശ്യങ്ങളിൽ വാദം കേൾക്കാം. സമാധാനപൂർവമായുള്ള പ്രതിഷേധങ്ങളെ എതിർക്കില്ല. ക്രമസമാധാനം നിലനിർത്തേണ്ടത് പൊലീസിൻ്റെ ഉത്തരവാദിത്തമാണെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. അതേസമയം, പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് നടൻ കമൽഹസൻ സുപ്രീംകോടതിയെ സമീപിച്ചു.

അർധനഗ്നരായി ജാമിഅ മില്ലിയ വിദ്യാർത്ഥികളുടെ പ്രതിഷേധം; അലിഗഡ് സർവകലാശാല ഒഴിപ്പിക്കുന്നു: യുപിയിലെ ആറു ജില്ലകളിൽ നിരോധനാജ്ഞ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയുടെ വിവിധ സർവകലാശാലകളിൽ നടക്കുന്ന പ്രതിഷേധങ്ങൾ കരുത്താർജിക്കുന്നു. ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ ഷർട്ടൂരി അർദ്ധനഗ്നരായാണ് പ്രതിഷേധം നടത്തിയത്. സർവകലാശാലക്കുള്ളിൽ കയറി വിദ്യാർത്ഥികളെ തല്ലിച്ചതച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥികൾ പുതിയ സമരമാർഗം സ്വീകരിച്ചത്.

പൗരത്വ ഭേദഗതി നിയമം;ഭരണപ്രതിപക്ഷ മുന്നണികളുടെ സംയുക്ത പ്രതിഷേധം ആരംഭിച്ചു

കേന്ദ്രസർക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിന്റെ പ്രതിഷേധം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തത്. ഭരണപ്രതിപക്ഷ മുന്നണികൾ സംയുക്തമായി തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് സത്യഗ്രഹം സംഘടിപ്പിക്കുന്നത്. നാടിന്റെ നിലനിൽപിന് വേണ്ടിയുള്ള കേരളത്തിന്റെ ഒറ്റക്കെട്ടായ പ്രതിരോധമാണ് സത്യഗ്രഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here