ഹർത്താലിൽ വലഞ്ഞ് മധ്യകേരളം; ബസുകൾക്ക് നേരെ കല്ലേറ്

പൗരത്യ നിയമ ഭേദഗതി ബില്ലിനെതിരെ സംയുക്ത സമര സമിതി നടത്തിയ ഹർത്താലിൽ മധ്യകേരളം വലഞ്ഞു. ആലുവയിലും, വാളയാറിലും ബസുകൾക്ക് നേരെ കല്ലേറുണ്ടായി. വിവിധ ജില്ലകളിലായി 100ലധികം പേർ കരുതൽ തടങ്കലിലാണ്.

ആലുവ ചൊവ്വരയിൽ പുലർച്ചെ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ് ഉണ്ടായി. എറണാകുളം മുന്നാർ ഫാസ്റ്റിന് നേരെ പുലർച്ചെ 3.50 നാണ് കല്ലേറുണ്ടായത്. ബസിന്റെ ചില്ല് തകർന്നു. സ്‌കൂൾ ബസുകൾ സമരക്കാർ തടഞ്ഞ് മടക്കി അയച്ചു. ആലുവ പെരുമ്പാവൂർ ഭാഗങ്ങളിൽ കെ.എസ്.ആർ.ടി സി ബസുകൾ തടഞ്ഞു. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങൾ അടഞ്ഞ് കിടന്നു.

Read Also : വടക്കൻ കേരളത്തിൽ ഹർത്താൽ ഭാഗികം

ആലപ്പുഴയിൽ 5 പേരെ കരുതൽ തടങ്കിലെടുത്തു. ഇടുക്കിയിൽ പെമ്പളൈ ഒരുമൈ നേതാവ് ഗോമതി അടക്കം 30 പേരെ പൊലീസ് കരുതൽ തടങ്കലിൽ വച്ചു. പാലക്കാട് പൊലീസ് സംരക്ഷത്തിലാണ് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയത്. വാളയാറിൽ ബസിന് നേരെ കല്ലേറുണ്ടായി. കോട്ടയത്ത് ഹർത്താൽ ഭാഗികമായിരുന്നു.

Story Highlights – Citizenship Amendment Act, Hartal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top