ആലപ്പുഴയില്‍ സിഐടിയു സംസ്ഥാന സമ്മേളനത്തിന് തുടക്കം

ആലപ്പുഴയില്‍ സിഐടിയു സംസ്ഥാന സമ്മേളനത്തിന് തുടക്കം. സ്വാഗതസംഘം ചെയര്‍മാന്‍ ആര്‍ നാസര്‍ പൊതുസമ്മേളനവേദിയില്‍ പതാക ഉയര്‍ത്തി. സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രന്‍പിള്ള, സംസ്ഥാന ട്രഷറര്‍ പി നന്ദകുമാര്‍, വൈസ്പ്രസിഡന്റ് കെപി മേരി, സെക്രട്ടറിമാരായ കെകെ ദിവാകരന്‍, കെ ഗോപിനാഥ്, പിപി ചിത്തരഞ്ജന്‍, ടികെ രാജന്‍, വിസി കാര്‍ത്യായനി, പിപി പ്രേമ തുടങ്ങിയവര്‍ പങ്കെടുത്തു.
മൂന്ന് ദിവസങ്ങളിലായി മുഹമ്മദ് അമീന്‍ നഗറിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്. 22.2 ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ച് 608 പ്രതിനിധികളാണ് പ്രതിനിധിസമ്മേളനത്തില്‍ പങ്കെടുക്കും. പരമ്പരാഗത അസംഘടിത, സംഘടിത സേവന മേഖലകളിലെ തൊഴിലാളികളുടെ സംഘടനകളില്‍ നിന്നായി 983-ട്രേഡ് യൂണിയനുകളാണ് സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ളത്.
Story Highlights –CITU state conference
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here