Advertisement

‘വിദ്യാർത്ഥികൾ കോൺഗ്രസിന്റെ കൈയിലെ ചട്ടുകമാകരുത്’: പ്രധാനമന്ത്രി

December 17, 2019
Google News 0 minutes Read

ജാമിഅ മില്ലിയ സർവകലാശാലകളിൽ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്യാർത്ഥികൾ കോൺഗ്രസിന്റെ കൈയിലെ ചട്ടുകമാകരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജാർഖണ്ഡിൽ നടന്ന വോട്ടെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ തീരുമാനങ്ങൾ ചർച്ചചെയത് ജനാധിപത്യ രീതിയിൽ പ്രതികരിക്കുകയാണ് വേണ്ടത്. ഈ സർക്കാർ നിങ്ങളുടെ ആശങ്കകൾ മനസിലാക്കുന്നു. എന്നാൽ വെടിവയ്ക്കാൻ അർബൻ നക്‌സലുകൾക്ക് നിങ്ങൾ തോൾവച്ചുകൊടുക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരു മതവിശ്വാസികൾക്കും പൗരത്വ ഭേദഗതി നിയമപ്രകാരം ഭീഷണി നേരിടേണ്ടിവരില്ല. ഏതെങ്കിലും മതത്തിലെ ഏതെങ്കിലും വ്യക്തിയുടെ പൗരത്വത്തെ ഈ നിയമം ബാധിക്കില്ല. കോൺഗ്രസ് നുണ പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here