പുതുവർഷത്തെ വരവേൽക്കാൻ ‘ഫ്‌ളവേഴ്‌സ് ന്യു ഇയർ ബ്ലാസ്റ്റ്’, ഡിസംബർ 28 ന്

പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേൽക്കാൻ തയ്യാറെടുക്കുന്നവർക്കായി ഒരു ഗംഭീര സംഗീത വിരുന്ന് ഒരുക്കി ഫ്‌ളവേഴ്‌സ്. യുവതാളപ്പൊലിമയിൽ പുതുവർഷത്തെ വരവേൽക്കാൻ പ്രേക്ഷകർക്ക് അവസരമൊരുങ്ങുകയാണ് ‘ഫ്‌ളവേഴ്‌സ് ന്യു ഇയർ ബ്ലാസ്റ്റ്’ എന്ന മ്യൂസിക് ഷോയിലൂടെ.
കൈവിരലുകളിൽ അത്ഭുതങ്ങൾ തീർക്കുന്ന സംഗീത മാന്ത്രികൻ സ്റ്റീഫൻ ദേവസ്യയും സംഘവുമാണ് ഫ്‌ളവേഴ്‌സ് ന്യൂ ഇയർ ബ്ലാസ്റ്റിലെ പ്രധാന ആകർഷണം. ഇതിനുപുറമെ, ആലാപന മാധുരികൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ശക്തിശ്രീ ഗോപാലൻ, കാവ്യ അജിത്ത്, ഗൗരി ലക്ഷ്മി, ശ്രീനാഥ് ശിവശങ്കരൻ തുടങ്ങിയവരും ഫ്‌ളവേഴ്‌സ് ന്യു ഇയർ ബ്ലാസ്റ്റിന്റെ മാറ്റു കൂട്ടുന്നു.
കാണികളുടെ സിരകളിൽ താളാത്മകമായ സംഗീതത്തിൻറെ ലഹരി നിറയ്ക്കാൻ ‘ഡിജെ’ രംഗത്ത് ശ്രദ്ധേയമായ യുബിസ് എം യൂസഫും ഭാര്യ ദിയ യുബിസും ചേർന്നൊരുക്കുന്ന ‘ഡിജെ’ പെർഫോമൻസുമുണ്ട് ഫ്‌ളവേഴ്‌സ് ന്യു ഇയർ ബ്ലാസ്റ്റിൽ.
കാതിന് ഇമ്പമേകുന്ന ഗാനങ്ങളുടെയും താളമേളത്തിന്റെയും പശ്ചാത്തലത്തിൽ നൃത്തം ചെയ്യാനും കാണികൾക്ക് അവസരമുണ്ട്. ഒപ്പം രുചിവൈവിധ്യങ്ങൾ ചേർന്ന മനോഹര ഭക്ഷണവും. ഈ ഗംഭീര സംഗീത വിരുന്ന് ഡിസംബർ 28 ന് വൈകിട്ട് 6.30നാണ് അരങ്ങേറുക. എറണാകുളം ജില്ലയിലെ തേവരയിലുള്ള സേക്രട്ട് ഹാർട്ട് കോളേജ് മൈതാനമാണ് വേദി. ടിക്കറ്റ് മുഖേനയാണ് പ്രവേശനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here