Advertisement

വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടി; ഗുരു നാനാക്ക് യൂണിവേഴ്സിറ്റിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പഞ്ചാബിലെ സിഖ് യുവത

December 17, 2019
Google News 1 minute Read

ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിലും യുപി അലിഗഡ് മുസ്ലിം സർവകലാശാലയിലും വിദ്യാർത്ഥികൾക്കെതിരെ പൊലീസ് നടത്തിയ അതിക്രമങ്ങളിൽ പ്രതിഷേധിക്കുമെന്ന് പഞ്ചാബിലെ സിഖ് യുവ സംഘടനയായ സിഖ് യൂത്ത് ഓഫ് പഞ്ചാബ് (എസ്‌വൈപി). ഇന്ന് ഗുരു നാനാക്ക് യൂണിവേഴ്സിറ്റിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് അവർ അറിയിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിലാണ് എസ്‌വൈപി ഇക്കാര്യം അറിയിച്ചത്.

ഇന്ന് ഉച്ചക്ക് ഒരു മണിയോടെ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് സിഖ് യൂത്ത് ഓഫ് പഞ്ചാബ് പ്രസിഡൻ്റ് പരംജിത് സിംഗ് മന്ദ് അറിയിച്ചത്. മുസ്ലിൽ സർവകലാശാലകളിൽ പൊലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധമറിയിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് പരംജിത് അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിൻ്റെ വിവിധ സർവകലാശാലകളിൽ രണ്ട് ദിവസമായി പ്രതിഷേധം പുകയുകയാണ്. ജാമിഅ മില്ലിയ, അലിഗഡ് യൂണിവേഴ്സിറ്റി, മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്, യുപി നദ്‌വ കോളജ്, ബനാറസ് കോളജ് തുടങ്ങിയ ഇടങ്ങളിലൊക്കെ കനത്ത പ്രതിഷേധം നടക്കുകയാണ്. കേരളത്തിലും വിവിധ ഇടങ്ങളിൽ കേന്ദ്ര സർക്കാർ നയത്തിനെതിരെ ജനം പ്രതികരിച്ചു.

ജാമിഅ മില്ലിയ ക്യാമ്പസിൽ അതിക്രമിച്ചു കയറിയ ഡൽഹി പൊലീസ് പെൺകുട്ടികളടക്കമുള്ളവരെ മർദ്ദിക്കുകയും 67 വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അറസ്റ്റിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചതിനെത്തുടർന്ന് ഇവരെ പൊലീസ് വിട്ടയച്ചു. എങ്കിലും സർവകലാശാലകളിൽ വീണ്ടും പൊലീസ് നടപടി തുടർന്നു. അഭിനേതാക്കളും കായികതാരങ്ങളുമടക്കം ഒട്ടേറെ ആളുകൾ പൊലീസ് നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

Stroy Highlights: Citizenship Amendment Act, Jamia Millia, Aligarh Muslim University

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here