ഐസിസിയുടെ ഏറ്റവും മികച്ച താരങ്ങളുടെ ഏകദിന, ടി20 ടീമുകളിൽ ഇടം പിടിച്ച് സ്മൃതി മന്ദാന

രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച താരങ്ങളുടെ ഏകദിന, ടി20 ടീമുകളിൽ ഇടം പിടിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഏകദിന ടീമിൽ ജുലൻ ഗോസ്വാമി, പൂനം യാദവ്, ശിഖ പാണ്ഡേ എന്നിവരും ഇന്ത്യയിൽ നിന്ന് സ്മൃതിക്കൊപ്പമുണ്ട്. എന്നാൽ ടി20യിൽ ഓൾറൗണ്ടറായ ദീപ്തി ശർമ മാത്രമാണ് സ്മൃതിയോടൊപ്പം ഉള്ളത്.
51 ഏകദിനങ്ങളിലും 66 ടി20കളിലും സ്മൃതി ഇന്ത്യൻ ജേഴ്‌സിയണിഞ്ഞു. ഇരു ഫോർമാറ്റുകളിലുമായി ആകെ 3476 റൺസാണ് ഇന്ത്യൻ താരം നേടിയിരിക്കുന്നത്.
ഈ വർഷത്തെ ടി20 ക്രിക്കറ്റർ പുരസ്‌കാരം ഓസ്‌ട്രേലിയയുടെ എലീസ ഹീലിക്കാണ്. ശ്രീലങ്കക്കെതിരായ ടി20 മത്സരത്തിൽ 148 റൺസാണ് എലീസ സ്‌കോർ ചെയ്തത്. 2019ലെ ഏകദിനത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഓസ്‌ട്രേലിയയുടെ തന്നെ എലീസെ പെറിയാണ്. 73.50 ശരാശരിയിൽ 441 റൺസ് എലീസെ അടിച്ചുകൂട്ടി. 13.52 റൺ ശരാശരിയിൽ 21 വിക്കറ്റുകളും ഇവർ വീഴ്ത്തി.
മൂന്ന് ഫോർമാറ്റുകളിലേയും മികച്ച വനിതാ ക്രിക്കറ്റ് താരവും എലീസെയാണ്. വനിതകളുടെ ടി20 ക്രിക്കറ്റിൽ 1000 റൺസും 100 വിക്കറ്റും തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോർഡും എലീസെക്കാണ്.
smriti mandana, icc, best-cricketers odi-t20 lists
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here