തൃശൂരിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവം; കളക്ടറോട് റിപ്പോർട്ട് തേടിയെന്ന് മന്ത്രി വി എസ് സുനിൽ കുമാർ

തൃശൂരിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ. ചെറിയ വായ്പകളുടെ പേരിൽ കർഷകർക്ക് നോട്ടീസ് അയച്ച് ബുദ്ധിമുട്ടിക്കുന്ന ബാങ്കുകളുടെ നിലപാട് ശരിയല്ല. ഇത്തരം മനുഷ്യത്വരഹിതമായ നിലപാടുകൾ സ്വീകരിക്കുന്ന ബാങ്കുകളുമായി സർക്കാർ യാതൊരു സഹകരണത്തിനും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കടബാധ്യതയെ തുടർന്ന് തൃശൂർ മരോട്ടിച്ചാലിലാണ് ഔസേപ്പ് എന്ന കർഷകൻ ആത്മഹത്യ ചെയ്തത്.
മരോട്ടിച്ചാൽ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ നിന്ന് 75000 രൂപയും, തൃശൂർ ഗ്രാമീണ് ബാങ്കിൽ നിന്ന് 50000 രൂപയും ഔസേപ്പ് കാർഷികാവശ്യാർത്ഥം വായ്പയെടുത്തിരുന്നു. രണ്ടു പ്രളയങ്ങളിലുമായി വാഴകൃഷി പൂർണമായും നശിച്ചതോടെ തിരിച്ചടവ് മുടങ്ങി.

ഇതിനിടെ പലിശ കുടിശിക തീർക്കണമെന്നുകാണിച്ച് ബാങ്ക് ഔസേപ്പിന് നോട്ടീസ് അയച്ചു. തുടർന്നുണ്ടായ മനസിക സമ്മർദമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ഇന്നലെ വിഷം കഴിച്ച് മരിച്ച നിലയിലാണ് ഔസേപ്പിനെ കണ്ടെത്തിയത്. ഔസേപ്പ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു.

story highlights- farmer commit suicide, thrissur, v s sunilkumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top