വിശാഖപട്ടണം ഏകദിനം; ഇന്ത്യയ്ക്ക് മിന്നുന്ന വിജയം

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനത്തിൽ ഇന്ത്യയ്ക്ക് മിന്നുന്ന വിജയം. 107 റൺസിന് ഇന്ത്യ ജയിച്ചു. 388 റൺസ് പിന്തുടർന്ന വിൻഡീസ് 280 റൺസിന് പുറത്തായി. മത്സരത്തിൽ കുൽദീപ് യാദവ് ഹാട്രിക്ക് സ്വന്തമാക്കി. കെഎൽ രാഹുലിന്റെയും രോഹിത് ഷർമയുടേയും മികച്ച പ്രകടം ഇന്ത്യയെ 387 റൺസ് സ്വന്തമാക്കാൻ സഹായിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 387 റണ്‍സ് നേടി. ഓപ്പണിംഗ് വിക്കറ്റില്‍ 227 റണ്‍സ് അടിച്ചുകൂട്ടിയ രോഹിത്-രാഹുല്‍ സഖ്യം ഇന്ത്യക്ക് ശക്തമായ അടിത്തറ നല്‍കി. തുടര്‍ന്ന് എത്തിയ ഋഷഭ് പന്തും ശ്രേയസ് അയ്യരും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ വീണ്ടും ഉയര്‍ത്തി.
Read Also : വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര; ഭുവനേശ്വർ കുമാർ കളിക്കില്ല
37ാം ഓവറിലാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമായത്. 104 പന്തില്‍ 102 റണ്‍സ് നേടിയ രാഹുലിനെ പുറത്താക്കി ജോസഫ് ഈ കൂട്ടുകെട്ട് പൊളിച്ചു. എട്ടു ഫോറും മൂന്നു സിക്‌സും രാഹുല്‍ നേടി. രോഹിത് 17 ഫോറും അഞ്ചു സിക്‌സും അടക്കം 138 പന്തില്‍ 159 റണ്‍സ് അടിച്ചെടുത്തു. വിരാട് കോലി ആദ്യ പന്തില്‍ തന്നെ പുറത്തായി.
നാലാം വിക്കറ്റില്‍ ശ്രേയസ് അയ്യരും ഋഷഭ് പന്തും ചേര്‍ന്ന് 73 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ശ്രേയസ് മൂന്നു ഫോറും നാല് സിക്‌സും സഹിതം 32 പന്തില്‍ നിന്ന് 53 റണ്‍സെടുത്തു. 16 പന്തില്‍ നിന്നായിരുന്നു ഋഷഭിന്റെ 39 റണ്‍സ്. മൂന്നു ഫോറും നാല് സിക്‌സും ഋഷഭ് നേടി. കേദര്‍ ജാദവും രവീന്ദ്ര ജഡേജയും പുറത്താകാതെ നിന്നു. ശിവം ദുബെയ്ക്ക് പകരം ഷര്‍ദുല്‍ ഠാക്കൂറാണ് ഇന്ത്യന്‍ നിരയില്‍ കളിക്കുന്നത്. ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
Story Highlights – India West Indies Match, Cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here