വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പര; ഭുവനേശ്വർ കുമാർ കളിക്കില്ല

വെസ്റ്റിൻഡീസിനെതിരെ നാളെ തുടങ്ങുന്ന ഏകദിന പരമ്പരയിൽ ഇന്ത്യക്ക് വേണ്ടി പേസർ ഭുവേശ്വർ കുമാർ കളിക്കില്ല. അടിവയറിനേറ്റ പരുക്കാണ് ഭുവനേശ്വറിന് തിരിച്ചടിയായത്. ശർദുൽ ഠാക്കൂർ ഭുനേശ്വറിന് പകരക്കാരനായി ടീമിൽ ഇടം നേടി.
ദക്ഷിണാഫ്രിക്കയ്ക്കും ബംഗ്ലാദേശിനുമെതിരായ പരമ്പരകൾ പരുക്കുമൂലം നഷ്ടമായ ഭുവനേശ്വർ വെസ്റ്റിൻഡീസിനെതിരായ ടി ട്വന്റി പരമ്പരയിലൂടെയാണ് ടീമിൽ തിരിച്ചെത്തിയത്. ടി ട്വന്റി പരമ്പരയ്ക്കിടെയാണ് ഭുവനേശ്വറിന് അടിവയറ്റിൽ പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ലെങ്കിലും ഡോക്ടർമാർ വിശ്രമം നിർദേശിച്ചിരിക്കുകയാണ്.
നാളെ ചെപ്പോക്കിലാണ് ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന സീരിസിലെ ആദ്യ മത്സരം നടക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് മൂന്ന് മത്സരങ്ങളും നടക്കുന്നത്.
story highlights- bhuvneshwar kumar, india-west indies odi, t twenty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here