Advertisement

‘ഒറ്റപ്പെട്ട പ്രതിഷേധങ്ങളെ രാജ്യവ്യാപക പ്രക്ഷോഭമായി ചിത്രീകരിക്കുന്നു’; പരിഹസിച്ച് അമിത് ഷാ

December 18, 2019
Google News 2 minutes Read

പൗരത്വ നിയമ ഭേഭഗതി വിഷയത്തിൽ രാജ്യവ്യാപക പ്രക്ഷോഭം ശക്തമാകുകയാണെന്ന വാദം തള്ളി കേന്ദ്രസർക്കാർ. രാജ്യത്താകെയുള്ള മുന്നൂറിലധികം യൂണിവേഴ്‌സിറ്റികളിലെ 22 ഇടത്ത് പ്രതിഷേധം ഉണ്ടായതുകൊണ്ട് അത് രാജ്യവ്യാപക പ്രതിഷേധമാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു.

ജാമിഅ മില്ലിയയിലും അലിഗഡിലും ഉൾപ്പെടെ നാലിടത്ത് മാത്രമാണ് ശക്തം എന്ന് പറയാവുന്ന പ്രക്ഷോഭം ഉണ്ടായത്. ഒറ്റപ്പെട്ട ഈ പ്രതിഷേധങ്ങളെയാണ് രാജ്യവ്യാപക പ്രക്ഷോഭമാക്കി മാധ്യമങ്ങൾ ചിത്രീകരിക്കുന്നതെന്ന് അമിത് ഷാ പരിഹസിച്ചു. പൗരത്വ ഭേഭഗതി അനീതി നേരിട്ട വിഭാഗത്തിന്റെ മനുഷ്യവകാശ സംരക്ഷണത്തിനാണ്. നിയമം നടപ്പാക്കും എന്ന കാര്യത്തിൽ ആർക്കും തർക്കം വേണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.

അതിനിടെ ഞായറാഴ്ച ജാമിഅ മില്ലിയ യൂണിവേഴ്‌സിറ്റിയിൽ നടന്ന പ്രക്ഷോഭത്തിന് പിന്നിലെ ഗൂഢാലോചന വാദത്തിൽ ഉറച്ച് നിൽക്കുന്ന പൊലീസ് എഴുപേരെ പ്രതിചേർത്ത് പ്രഥമ വിവര പട്ടിക സമർപ്പിച്ചു. മുൻ കോൺഗ്രസ് എം.എൽ.എ അസിഫ് ഖാൻ, പ്രാദേശിക രാഷ്ട്രീയ പ്രവർത്തകരായ ആശു ഗവമി, മുസ്തഫ ഹൈദർ, ഐസ അംഗം ചന്ദൻ കുമാർ, എസ്‌ഐഒ നേതാവ് ആസിഫ് തൻഹ, സിവൈഎസ്എസ് പ്രവർത്തകൻ കാസിം ഉസ്മാനി എന്നിവരുടെ പേരുകളാണ് പട്ടികയിൽ.

Read also: ‘അയോധ്യയിൽ നാല് മാസത്തിനുള്ളിൽ രാമക്ഷേത്രം’; രാജ്യം കത്തുമ്പോൾ അമിത് ഷായുടെ പ്രഖ്യാപനം

ഇന്നലെ പ്രതിഷേധം ഉണ്ടായ ഡൽഹിയിലെ സീലംപുരി, ബ്രിജ്പുർ അടക്കമുള്ള മേഖലകളിൾ വീണ്ടും പ്രതിഷേധം ഉണ്ടാകും എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വിന്യാസം ശക്തമാക്കി. ജാമിഅ യൂണിവേഴ്‌സിറ്റി അടക്കമുള്ള രാജ്യത്തെ വിവിധ കലാലയങ്ങളിൽ ഇന്നും വിദ്യാർത്ഥികൾ പ്രതിഷേധം തുടരും. ഡൽഹി കേരള ഹൗസിൽ തുടരുന്ന അലിഗഡിലെയും ജാമിഅയിലെയും വിദ്യാർത്ഥികളിൽ ഒരു വിഭാഗം ഇന്ന് നാട്ടിലേയ്ക്ക് മടങ്ങും.

story highlights- amit shah, citizenship amendment act, jamia milla, aligarh university

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here