Advertisement

‘നിയന്ത്രണരേഖയിൽ എന്തും സംഭവിക്കാം, സൈന്യം തയാറെടുപ്പ് നടത്തണം’; കരസേന മേധാവി

December 19, 2019
Google News 0 minutes Read

നിയന്ത്രണരേഖയിൽ എന്തും സംഭവിക്കാവുന്ന സാഹചര്യമാണെന്നും ഇന്ത്യൻ സൈന്യം തയാറെടുപ്പ് നടത്തണമെന്നും കരസേന മേധാവി ബിപിൻ റാവത്ത്. പാകിസ്താൻ നിരന്തരം വെടിനിർത്തൽ കരാർ ലംഘിക്കുന്ന സാഹചര്യത്തിലാണ് കരസേനാ മേധാവിയുടെ പ്രസ്താവന.

പൗരത്വ നിയമത്തിൽ ഇന്ത്യ വരുത്തിയ ഭേദഗതി ഇരുരാജ്യങ്ങൾക്കുമിടക്കുള്ള സംഘർഷം വർധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റിനും ഒക്ടോബറിനും ഇടയ്ക്ക് പാകിസ്താൻ 950 തവണ വെടിനിർത്തൽ കരാർ ലംഘിച്ചതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി കഴിഞ്ഞ മാസം ലോക്‌സഭയെ അറിയിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here