Advertisement

മുൻ ബൊളീവിയൻ പ്രസിഡന്റ് ഇവോ മൊറാലിസിനെതിരെ അറസ്റ്റ് വാറണ്ട്

December 19, 2019
Google News 0 minutes Read

മുൻ ബൊളീവിയൻ പ്രസിഡന്റ് ഇവോ മൊറാലിസിനെതിരെ അറസ്റ്റ് വാറണ്ട്. ബൊളീവിയൻ പൊലീസിലെ പൊതു അഴിമതി വിഭാഗം മേധാവി ലൂയിസ് ഫെർണാണ്ടോ ഗ്വാറച്ചിയാണ് ഇന്നലെ അറസ്റ്റ് സംബന്ധിച്ച സ്ഥിരീകരണം നടത്തിയത്. രാജ്യദ്രോഹം, ഭീകരവാദം എന്നിവയാണ് മൊറാലിസിനു മേൽ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ.

രാജ്യദ്രോഹം, ഭീകരവാദം എന്നീ കുറ്റങ്ങൾ ചുമത്തി മുൻ ബൊളീവിയൻ പ്രസിഡന്റ് ഇവോ മൊറാലിസിനെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നതായി ആഭ്യന്തര മന്ത്രി അർതുറോ മൊറില്ലോ വ്യക്തമാക്കി. ബൊളീവിയൻ പൊലീസിലെ പൊതു അഴിമതി വിഭാഗം മേധാവി ലൂയിസ് ഫെർണാണ്ടോ ഗ്വാറച്ചിയാണ് ഇന്നലെ അറസ്റ്റ് സംബന്ധിച്ച സ്ഥിരീകരണം നടത്തിയത്. തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചെന്നും രാജ്യത്ത് അശാന്തി സൃഷ്ടിക്കാൻ ശ്രമിച്ചെന്നുമാണ് മൊറാലിസിനെതിരെ ഉയരുന്ന ആരോപണങ്ങൾ. അധികാരമേറ്റതിന് ശേഷം 35 പേരുടെ മരണത്തിനിടയാക്കിയ ആക്രമണങ്ങൾക്ക് മൊറാലിസ് പിന്തുണ നൽകിയതായും ആരോപണമുണ്ട്.

എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച് ഇവോ മൊറാലിസ് രംഗത്തെത്തി. തനിക്കെതിരായ അറസ്റ്റിനെ നീതിയുക്തമല്ലാത്തതും ഭരണാഘടനാ വിരുദ്ധവുമെന്നാണ് മൊറാലിസ് വിശേഷിപ്പിച്ചത്. അറസ്റ്റ് വാറണ്ട് കൊണ്ട് തന്നെ ഭയപ്പെടുത്താൻ കഴിയില്ലെന്നും മൊറാലിസ് വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here