‘കേന്ദ്രസർക്കാരിന് ഇത്തവണ ഞങ്ങളെ തടയാൻ ആവില്ല’: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധത്തിൽ പങ്ക് ചേർന്ന് അരുന്ധതി റോയ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധത്തിൽ പങ്ക് ചേർന്ന് അരുന്ധതി റോയ്. ജന്തർ മന്ദറിൽ നടന്ന പ്രതിഷേധ പരിപാടിയിലാണ് അരുന്ധതി റോയ് എത്തിയത്.
‘ഞങ്ങൾ ദളിതരാണ്, മുസ്ലീംഗളാണ്, ഹിന്ദുക്കളാണ്, ക്രിസ്ത്യാനികളാണ്, ആദിവാസികളാണ്, മാർക്‌സിസ്റ്റുകളാണ്, അംബേദ്കറൈറ്റ്‌സാണ്, കർഷകരാണ്, തൊഴിലാളികളാണ്, അക്കാഡമിക്‌സാണ്, എഴുത്തുകാരാണ്, കവികളാണ്, ചിത്രകാരന്മാരാണ്, ഇതിനെല്ലാം ഉപരി ഈ രാജ്യത്തിന്റെ ഭാവി തലമുറകളായ വിദ്യാർത്ഥികളാണ്. ഇത്തവണ നിങ്ങൾക്ക് ഞങ്ങളെ തടഞ്ഞു നിർത്താനാകില്ല’- അരുന്ധതി റോയ് പറയുന്നു.
നേരത്തെ നിയമത്തിനെതിരെ പ്രതിഷേധിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ ബംഗളൂരുവിൽ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്തു. ഡൽഹിയിലും തമിഴ്‌നാട്ടിലും ഹൈദരാബാദിലും വിദ്യാർത്ഥികളും കസ്റ്റഡിയിലാണ്.
Story Highlights- Citizenship Amendment Act, Delhi, Arundhathi Roy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here