Advertisement

ഇടത് നേതാക്കളുടെ അറസ്റ്റ്; രാജ്ഭവനിലേക്ക് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ സംഘർഷം

December 19, 2019
Google News 1 minute Read

ഡൽഹിയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ഇടത് നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ കേരളത്തിൽ ഡിവൈഎഫ്‌ഐ നേതാക്കളുടെ പ്രതിഷേധം. രാജ്ഭവനിലേക്ക് ഡിവൈഎഫ്‌ഐ നേതാക്കൾ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസ് പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

പ്രവർത്തകർ ബാരിക്കേഡുകൾ പൊളിച്ച് അകത്ത് കയറാൻ ശ്രമിച്ചു. ഇതേ തുടർന്നാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. പിന്നാലെ പെലീസിന് നേരെ കല്ലേറുണ്ടായി. ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് പിന്നാലെ എസ്എഫ്‌ഐയുടെ നേതൃത്വത്തിലും രാജ്ഭവനിലേക്ക് പ്രതിഷേധമാർച്ച് നടത്തി. ഇവർക്ക് നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

story highlights- sitaram yechuri, d raja, DYFI march, raj bhavan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here