കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണം പിടികൂടി. വിമാനത്തിൽ ഒളിപ്പിച്ചുവച്ച116.8 ഗ്രാം സ്വർണമാണ് പിടികൂടിയത്.45 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് രാവിലെ ദുബായിൽ നിന്നെത്തിയ ഗോ എയർ വിമാനത്തിലെ ടോയ്‌ലെറ്റിൽ ഒളിപ്പിച്ചുവച്ച നിലയിൽകണ്ടെത്തിയത്.

പേസ്റ്റ് രൂപത്തിലുള്ള സ്വർണം ടോയ്‌ലെറ്റിൽ വേസ്റ്റ് ബിൻ ബോക്‌സിൽ ഒളിപ്പിച്ച നിലയിലായിരുന്നു. വിമാനത്തിൽ നിന്ന് യാത്രക്കാർ ഇറങ്ങിയ ശേഷം കസ്റ്റംസ് പരിശോധിക്കുന്നതിനിടെയാണ് കവർ കണ്ടെത്തിയത്. കവർ പരിശോധിച്ചപ്പോഴാണ് പേസ്റ്റ് രൂപത്തിലാക്കിയ സ്വർണമാണെന്ന് മനസിലായത്.

story highlight: kannur international airport, gold hunt

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top