Advertisement

സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽ നിന്ന് പുറത്താക്കാനുള്ള നടപടി കോടതി താത്കാലികമായി മരവിപ്പിച്ചു

December 19, 2019
Google News 1 minute Read

സിസ്റ്റർ ലൂസി കളപ്പുരയെ എഫ്.സി.സി മഠത്തിൽ നിന്ന് പുറത്താക്കാനുള്ള നടപടി കോടതി താത്കാലികമായി മരവിപ്പിച്ചു. മാനന്തവാടി മുൻസിഫ് കോടതിയുടേതാണ് നടപടി. കേസ് ജനുവരി ഒന്നിന് കോടതി വീണ്ടും പരിഗണിക്കും.

‘ജസ്റ്റിസ് ഫോർ ലൂസി’ എന്ന കൂട്ടായ്മയാണ് ലൂസിക്കെതിരേയുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി മുൻസിഫ് കോടതിയെ സമീപിച്ചത്.

ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തിൽ പങ്കെടുത്തതിനെ തുടർന്നുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതിനെ തുടർന്നാണ് ലൂസിയെ സന്യാസ സഭയിൽ നിന്ന് പുറത്താക്കിയത്. ഭീഷണിപ്പെടുത്തിയാണ് സഭ കത്ത് ഒപ്പിട്ട് വാങ്ങിയതെന്ന് സിസ്റ്റർ ലൂസി പറഞ്ഞിരുന്നു.

story highlights- sister lucy kalappura

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here