Advertisement

ഷെയ്ൻ നിഗത്തിന്റെ വിലക്ക്: നിർമാതാക്കളുടെ സംഘടനാ യോഗം ഇന്ന്

December 19, 2019
Google News 1 minute Read

ഷെയ്ൻ നിഗം വിഷയം ചർച്ച ചെയ്യാൻ നിർമാതാക്കളുടെ സംഘടന ഇന്ന് കൊച്ചിയിൽ യോഗം ചേരും. ചിത്രീകരണം നിർത്തിവച്ചിരിക്കുന്ന താരം നായകനായ വെയിൽ, കുർബാനി എന്നീ ചിത്രങ്ങളുടെ നിർമാതാക്കൾക്ക് നഷ്ടപരിഹാരം വാങ്ങി നൽകുന്നതാണ് യോഗത്തിലെ മുഖ്യ അജണ്ട.

സംഘടനയിലെ മുഴുവൻ അംഗങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് സംഘടനാ നേതൃത്വം ആവശ്യപ്പെട്ടു. ഷെയ്‌ന് അന്യ സംസ്ഥാന ചിത്രങ്ങളിൽ വിലക്കേർപ്പെടുത്താനും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നീക്കം നടത്തിയിരുന്നു.

Read Also: ഷെയ്ൻ പ്രൊഫഷണൽ മര്യാദകൾ ലംഘിച്ചു; ഫെഫ്ക ഇടപെടില്ലെന്ന് ബി ഉണ്ണികൃഷ്ണൻ

നേരത്തെ നിർമാതാക്കളുടെ ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് ഷെയ്ൻ പറഞ്ഞിരുന്നു. 19 ന് നടക്കുന്ന ചർച്ചയിൽ എല്ലാം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഷെയ്ൻ നിഗം ട്വന്റിഫോറിനോട് പറഞ്ഞു.
താരസംഘടനയായ അമ്മയുടെ പിന്തുണ തനിക്കുണ്ട്. നഷ്ട പരിഹാരം നൽകിയാൽ മാത്രമേ വിട്ടുവീഴ്ചയ്ക്കുള്ളൂ എന്ന് നിർമാതാക്കൾ പറഞ്ഞതായി തനിക്കറിയില്ലെന്നും ഷെയ്ൻ പറഞ്ഞു.

 

 

 

shane nigam,  producers association

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here