കേരളത്തിനെതിരെ വികാരമുണ്ടാക്കാന്‍ ബിജെപി ശ്രമം; പി കെ കുഞ്ഞാലിക്കുട്ടി

കേരളത്തിനെതിരെ വികാരമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി.
മംഗളൂരുവില്‍ മലയാളി മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി.

‘കേരളത്തിനെതിരെ വികാരമുണ്ടാക്കാനാണ് ബിജെപി ശ്രമം. മലയാളികള്‍ മാത്രമാണ് പ്രശ്‌നക്കാര്‍ എന്ന് വരുത്തിതീര്‍ക്കാനാണ് കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ചിന്തിക്കുന്നവരെല്ലാം കേന്ദ്ര സര്‍ക്കാരിന് എതിരാണ്. ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ ഐക്യം ശക്തിപ്പെടുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Story Highlights-  PK Kunhalikutty, media persons arrest,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top