Advertisement

മാധ്യമ പ്രവര്‍ത്തകരുടെ കസ്റ്റഡി; രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥയെന്ന് കടകംപള്ളി സുരേന്ദ്രന്‍

December 20, 2019
Google News 1 minute Read

ബിജെപി രാജ്യത്ത് അപ്രഖ്യാപിത ആഭ്യന്തര അടിയന്തരാവസ്ഥ നടപ്പിലാക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മംഗളൂരുവില്‍ മലയാളി മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. ബിജെപി സര്‍ക്കാര്‍ അറിയാനുള്ള അവകാശം നിഷേധിക്കുകയാണെന്നും മന്ത്രി ട്വന്റി ഫോറിനോട് പറഞ്ഞു.

‘പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തി അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപി നിലപാട് പ്രതിഷേധാര്‍ഹമാണ്. വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. കേട്ടുകേള്‍വിയില്ലാത്ത നടപടിയാണിത്. വാര്‍ത്തകള്‍ പുറത്ത് വരാതിരിക്കാനാണ് പൊലീസിനെ ഉപയോഗിച്ച് ഭരണകൂടം മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവച്ചിരിക്കുന്നത്. കേരളത്തിന്റെ പ്രതിഷേധം കര്‍ണാടക സര്‍ക്കാരിനെ അറിയിക്കുമെന്നും കടകംപള്ളി പറഞ്ഞു.

മംഗളൂരുവില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് മുന്‍പില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്ന മാധ്യമസംഘത്തെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ട്വന്റിഫോര്‍ കാസര്‍ഗോഡ് ബ്യൂറോ റിപ്പോര്‍ട്ടര്‍ ആനന്ദ് കൊട്ടിലയെയും കാമറമാന്‍ രഞ്ജിത്ത് മന്നിപ്പാടിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here