മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം ഫാസിസ്റ്റ് മനോഭാവം; പിണറായി വിജയന്‍

മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം ഫാസിസ്റ്റ് മനോഭാവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ ശക്തമായ പൊതുജനാഭിപ്രായം ഉയരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്താമക്കിയത്.

മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ തരത്തിലുള്ള ഇടപെടലും നടത്തുമെന്ന് പിണറായി വിജയന്‍ അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരെ അക്രമകാരികളായും അവരുടെ വാര്‍ത്താ ശേഖരണ ഉപകരണങ്ങളെ മാരകായുധങ്ങളായും ചിത്രീകരിച്ചുള്ള പ്രചാരണങ്ങളെ മുഖ്യമന്ത്രി ശക്തമായി അപലപിച്ചു.

മാധ്യമപ്രവര്‍ത്തകരെ കര്‍ണാടക പൊലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധമാണ് നടക്കുന്നത്. മംഗളൂരുവില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് മുന്‍പില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്ന മാധ്യമസംഘത്തെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ട്വന്റിഫോര്‍ കാസര്‍ഗോഡ് ബ്യൂറോ റിപ്പോര്‍ട്ടര്‍ ആനന്ദ് കൊട്ടിലയെയും കാമറമാന്‍ രഞ്ജിത്ത് മന്നിപ്പാടിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

Story Highlights- Chief Minister Pinarayi Vijayan, Karnataka police, media persons arrest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top