തിരുവനന്തപുരത്ത് കര്‍ണാടക ആര്‍ടിസി ബസ് തടഞ്ഞു

തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന കര്‍ണാടക ആര്‍ടിസി ബസ് കെഎസ്‌യു, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടഞ്ഞു. ബസിന് മുകളില്‍ കയറിനിന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

പൊലീസ് സുരക്ഷയോടെയാണ് ബസ് തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് എടുത്തത്. ബസ് റോഡിലിറങ്ങിയപ്പോള്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള കെഎസ്‌യു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. ഇതിനിടെ രണ്ട് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ബസിനു മുകളില്‍ കയറി പ്രതിഷേധിച്ചു.

ബസ് തടഞ്ഞതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. മുഴുവന്‍ പ്രവര്‍ത്തകരെയും സ്ഥലത്തുനിന്ന് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top