Advertisement

വ്യാഴത്തിലെ അതിശയകരമായ ചുഴലിക്കാറ്റിന്റെ ദൃശ്യം പകർത്തി നാസ

December 20, 2019
1 minute Read

സൗരയുധത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ദക്ഷിണ ധ്രുവത്തിലെ ചുഴലിക്കാറ്റിന്റെ ദൃശ്യം പകർത്തി നാസ. നാസയുടെ ബഹിരാകാശ പേടകമായ ജൂണോ ആണ് അതിശയകരമായ ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങൾ പകർത്തിയത്.

എന്നാൽ, ഭൂമിയിലേതിന് സമാനമായ ചുഴലിക്കാറ്റാണോ ഇതെന്ന് വ്യക്തമല്ല. മധ്യഭാഗത്തായി കറങ്ങുന്ന ഒരു ചുഴലിക്കാറ്റിന് ചുറ്റും ആറ് ചുഴലിക്കാറ്റുകളായാണിവ കാണപ്പെടുന്നത്. ഇവ പുതിയ പ്രതിഭാസമാണെന്നാണ് ഗവേഷകർ പറയുന്നത്.

വ്യാഴത്തിന്റെ ഉപരിതലത്തിൽ നിന്നും 3500 കിലോമീറ്റർ ദൂരത്തു കൂടിയുള്ള 22-ാമത് പറക്കൽ നവംബർ മൂന്നിന് പൂർത്തീകരിച്ചിരുന്നു. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ജൂണോയെ വ്യാഴത്തിന്റെ നിഴലിൽ നിന്നും സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top