ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയാല്‍ തുക തിരികെ നല്‍കും; സൊമാറ്റോ

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കൃത്യസമയത്ത് എത്തിയില്ലെങ്കില്‍ ഭക്ഷണത്തിന്റെ തുക തിരികെ നല്‍കുമെന്ന് സൊമാറ്റോ. ഇന്ത്യയിലെ നൂറോളം നഗരങ്ങളിലായി ആയിരക്കണക്കിന് ഹോട്ടലുകളെ ബന്ധിപ്പിക്കുന്ന മുന്‍നിര ഭക്ഷണ വിതരണ ശൃംഖലയാണ് സൊമാറ്റോ. എന്നാല്‍ ഒരു ഓര്‍ഡറിന്റെ കൃത്യസമയം എത്രയെന്ന് സൊമാറ്റോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ പുതിയ ഓഫര്‍ ലഭിക്കണമെങ്കില്‍ ഓര്‍ഡര്‍ നല്‍കുമ്പോള്‍
തന്നെ ഇതിനായുള്ള ഓപ്ഷന്‍ നല്‍കണം.

ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വേഗത്തില്‍ സേവനം ലഭ്യമാക്കുകയാണ് പുതിയ ഓഫറിന്റെ ലക്ഷ്യം. പുതിയ ഓഫറിലൂടെ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന് കഴിയും എന്നാണ് കമ്പനി കരുതുന്നത്. അതേ സമയം സൊമാറ്റോ ഭക്ഷണം എത്തിക്കുന്നവരുടെ മുകളില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുകയാണെന്നും കൂടാതെ ഓഫര്‍ ട്രാഫിക്ക് നിയമങ്ങള്‍ തെറ്റിക്കാന്‍ കാരണമാകുമെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

 

Story Highlights- ZOMATO, new offer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top