Advertisement

സഞ്ജു അതിശയിപ്പിക്കുന്ന താരം; പന്തിനെ വെറുതെ വിടണം; ബ്രയാൻ ലാറ

December 21, 2019
Google News 1 minute Read

മലയാളി താരം സഞ്ജു സാംസണിനെ പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ. സഞ്ജു അതിശയിപ്പിക്കുന്ന താരമാണെന്നാണ് ലാറ പറഞ്ഞത്. ഒപ്പം, ഋഷഭ് പന്തിനു മേൽ അനാവശ്യ സമ്മർദ്ദം നൽകരുതെന്നും 21 വയസ്സുകാരനായ താരത്തെ പ്രതീക്ഷകളുടെ ഭാരമില്ലാതെ കളിക്കാൻ അനുവദിക്കണമെന്നും ലാറ പറഞ്ഞു.

“ഒരുപാട് മികച്ച താരങ്ങളുണ്ട്. 21കാരനായ ഒരു കളിക്കാരനെന്ന നിലയിൽ ഋഷഭ് പന്തിന് ആവശ്യമില്ലാത്ത സമ്മർദ്ദങ്ങൾ ഒരുപാടുണ്ട്. ഞാൻ 21കാരനായിരുന്നപ്പോൾ എനിക്കത്ര സമ്മർദ്ദം ഉണ്ടായിരുന്നില്ല. ഞാൻ വിവ് റിച്ചാർഡ്സിൻ്റെ ബൂട്ടുകൾ വൃത്തിയാക്കുകയോ മറ്റോ ചെയ്തു കൊണ്ട് ബെഞ്ചിലിരിക്കുകയായിരുന്നു. ഈ സമ്മർദ്ദം ആവശ്യമില്ലാത്തതാണ്. കളിച്ച് സ്വയം തെളിയാനുള്ള അവസരം പന്തിനു നൽകണം.”- ലാറ പറയുന്നു.

“മറ്റു യുവതാരങ്ങളും ഇവിടെയുണ്ട്. സഞ്ജു സാംസൺ അതിശയിപ്പിക്കുന്ന ഒരു താരമാണ്. വിക്കറ്റ് കീപ്പറ്റ് ബാറ്റ്സ്മാൻ്റെ കാര്യത്തിൽ ഇന്ത്യക്കൊരു പ്രശ്നം ഉണ്ടാവില്ല. ആർക്കാവും ആ അവസരം ലഭിക്കുക? അർഹതപ്പെട്ട ആർക്കെങ്കിലും അത് ലഭിക്കുമെന്നാണ് ഞാൻ കരുതുന്നത്.”- അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here