Advertisement

ചന്ദ്രശേഖർ ആസാദ് അറസ്റ്റിൽ

December 21, 2019
Google News 1 minute Read

ഡൽഹി ദരിയാഗഞ്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട്  ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് അറസ്റ്റിൽ. കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഗൂഢാലോചന നടത്തി, പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളും ചന്ദ്രശേഖറിനെതിരെ ചുമത്തി. ചന്ദ്രശേഖറിനൊപ്പം പതിനാലോളം പ്രവർത്തകരേയും അറസ്റ്റ് ചെയ്തതായി വിവരമുണ്ട്.

ജുമാ നമസ്‌കാരത്തിന് ശേഷം ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിലായിരുന്നു ജുമാ മസ്ജിദിൽ പ്രതിഷേധം നടന്നത്. പ്രതിഷേധക്കാർ ജന്ദർ മന്ദിറിലേക്ക് നടത്തിയ മാർച്ച് ഡൽഹി ഗെയിറ്റിൽ പൊലീസ് തടഞ്ഞു. തുടർന്ന് വൈകീട്ട് ആറ് വരെ റോഡിൽ കുത്തിയിരുന്ന് സമരക്കാർ പ്രതിഷേധിച്ചു. ഇതേസമയം ഡൽഹി ജുമാ മസ്ജിദിന് മുന്നിലും ആയിരങ്ങൾ ഒത്തുചേർന്ന് പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ഡൽഹി ഗെയിറ്റിലെ സമരം വൈകീട്ട് അഞ്ചരയോടെ അവസാനിപ്പിച്ച് പ്രതിഷേധക്കാർ മടങ്ങിയെങ്കിലും തൊട്ടുപിന്നാലെ ആളുകൾ വീണ്ടും സംഘടിച്ച് ഇവിടേക്ക് പ്രകടനമായി എത്തുകയായിരുന്നു.

ദരിയാഗഞ്ചിലെ പൊലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നിൽ നിർത്തിയിട്ട വാഹനം പ്രതിഷേധക്കാർ അഗ്‌നിക്കിരയായി. അതിരൂക്ഷമായ ലാത്തിച്ചാർജിൽ നൂറോളം പ്രതിഷേധക്കാർക്ക് പരുക്കേറ്റിരുന്നു.

story highlights- chandrasekhar azad, citizenship amendment act, bhim army

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here