Advertisement

തിരുവല്ലയിൽ സിപിഐഎം-ബിജെപി സംഘർഷം; ആറ് പേർ അറസ്റ്റിൽ

December 21, 2019
1 minute Read

തിരുവല്ലയിൽ സിപിഐഎം-ബിജെപി സംഘർഷം. അഞ്ച് വീടുകൾക്ക് നേരെ ആക്രമണമുണ്ടായി. നിരവധി വാഹനങ്ങളും തല്ലി തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ അർധ രാത്രിയിലാണ് തുകലശേരിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉടലെടുത്തത്. തുടർന്ന് വീടുകൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സിപിഐഎം, ബിജെപി പ്രവർത്തകരുടെ വീടുകളാണ് പരസ്പരം തിരഞ്ഞു പിടിച്ച് അക്രമിച്ചത്. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സുനിൽ കുമാർ, റോഷൻ, ബിജെപിക്കാരായ സദാനന്ദൻ, ഉണ്ണികൃഷ്ണൻ, വാസു ആചാരി തുടങ്ങിയവരുടെ വീടുകൾ അടിച്ചു തകർത്തു.

സംഘർഷങ്ങൾക്ക് നേതൃത്വം നൽകിയെന്ന് കണ്ടെത്തിയ സിപിഐഎം പ്രവർത്തകരായ സുനിൽകുമാർ, ദീപു, ജിനീഷ്, ബിജെപി പ്രവർത്തകരായ വിഷ്ണു, പ്രജോത്തമൻ, മഹേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

story highlights- bjp, cpim, six arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top