എംജി സർവകലാശാല മാർക്ക് ദാന വിവാദം; വിദ്യാർത്ഥികൾക്ക് പരാതിയുമായി ഗവർണറെ സമീപിക്കാം

മാർക്ക് ദാനം റദ്ദാക്കിയതിൽ വിദ്യാർത്ഥികൾക്കുള്ള പരാതികൾ ഗവർണറെ അറിയിക്കാമെന്ന് മഹാത്മഗാന്ധി സർവകലാശാല. ഇക്കാര്യം ചൂണ്ടിക്കാട്ടി മാർക്ക് ദാനം റദ്ദാക്കപ്പെട്ട നൂറ്റിപതിനെട്ട് വിദ്യാർത്ഥികൾക്ക് പരീക്ഷാ കൺട്രോളർ മെമ്മോ അയച്ചു തുടങ്ങി.
മെമ്മോ ലഭിച്ച് പതിനഞ്ച് ദിവസത്തിനകം പരാതികൾ എഴുതി നൽകാനാണ് നിർദേശം. മോഡറേഷനിലൂടെ ജയിച്ചവരുടെ സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയതിൽ വിദ്യാർത്ഥികൾ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് പരാതികൾ ഗവർണർക്ക് നൽകാമെന്ന സർവകലാശാലയുടെ നിർദേശം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here