‘ഛത്തീസ്ഗഡിലെ പകുതിയാളുകൾക്കും ഇന്ത്യക്കാരാണെന്ന് തെളിയിക്കാൻ കഴിയില്ല’: മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ

ഛത്തീസ്ഗഡിലെ പകുതിയാളുകൾക്കും ഇന്ത്യക്കാരാണെന്ന് തെളിയിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ. ഇവർക്ക് സ്വന്തമായി ഭൂമിയോ ഭൂരേഖകളോ ഇല്ല. ഇവിടെയുള്ളവരുടെ പൂർവികർ ഭൂരിഭാഗവും നിരക്ഷരരായിരുന്നുവെന്നും അവർക്ക് പൗരത്വം തെളിയിക്കാൻ സാധിക്കുന്ന രേഖകൾ സൂക്ഷിക്കാൻ കഴിയുമായിരുന്നില്ലെന്നും ബാഘേൽ പറഞ്ഞു.
നമ്മളോരോരുത്തരും ഇന്ത്യാക്കാരാണെനന്ന് ക്യൂ നിന്ന് തെളിയിക്കേണ്ടി വരും. അങ്ങനെ സാധിക്കാതെ വരുന്നവർ എന്ത് ചെയ്യുമെന്നും ബാഘേൽ ചോദിക്കുന്നു. ഛത്തീസ്ഗഡിൽ 2.80 കോടി ജനങ്ങളാണുള്ളത്. അതിൽ പകുതിയാളുകൾക്കും സ്വന്തം പൗരത്വം തെളിയിക്കാൻ കഴിയില്ല. അമ്പതും നൂറും വർഷം പഴക്കമുള്ള രേഖകൾ എവിടെ നിന്ന് ലഭിക്കുമെന്നും അദ്ദേഹം ചോദിച്ചു.
ആഫ്രിക്കയിൽ ബ്രിട്ടീഷുകാർ നടപ്പാക്കിയ ‘തിരിച്ചറിയൽ പദ്ധതി’യെ മഹാത്മാഗാന്ധി എതിർത്തിരുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേ നിലപാട് തന്നെയാണ് ഇപ്പോൾ തനിക്കുള്ളതെന്നും ദേശീയ പൗരത്വ രജിസ്റ്ററിനെ അനുകൂലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
story highlights- bhupesh baghel, citizenship amendment act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here