Advertisement

ഞാന്‍ ആ ബില്ല് വായിച്ചിട്ടില്ല; പൗരത്വ നിയമ ഭേദഗതിയില്‍ പ്രതികരണവുമായി സൗരവ് ഗാംഗുലി

December 21, 2019
Google News 1 minute Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ പ്രതികരണവുമായി സൗരവ് ഗാംഗുലി. സമാധാനം നിലനിര്‍ത്തുക എന്നതാണ് എന്റെ സന്ദേശം. പ്രതിഷേധത്തിന്റെ രാഷ്ട്രീയ വശങ്ങളെ കുറിച്ച് സംസാരിക്കാന്‍ താനില്ലെന്നും താന്‍ പൗരത്വ ഭേദഗതി ബില്‍ വേണ്ടവിധം വായിച്ചിട്ടില്ലെന്നുമായിരുന്നു ഗാംഗുലിയുടെ പ്രതികരണം.

മുന്‍പ് മകള്‍ സന പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതികരിച്ചപ്പോള്‍ ഗാംഗുലി അതിനെ എതിര്‍ത്തിരുന്നു. 18 വയസുകാരിയായ തന്റെ മകള്‍ക്ക് ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയാനുള്ള രാഷ്ട്രീയബോധം ഇല്ലെന്നും വിവാദങ്ങളില്‍ നിന്നും അവളെ ഒഴിവാക്കണം എന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന.

 

Story Highlights- Sourav Ganguly, citizenship amendment law

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here