കുട്ടനാട്ടിൽ മടവീഴ്ച; വീടുകൾ വെള്ളത്തിലായിട്ട് 20 ദിവസം; 500 ൽ അധികം കുടുംബങ്ങൾ ദുരിതത്തിൽ

പ്രളയകാലം മാറി നാല് മാസം കഴിയുമ്പോഴും പ്രളയത്തെ വെല്ലുന്ന ദുരിതങ്ങൾ സഹിച്ച് കുട്ടനാട്ടുകാർ. കനകാശേരി പാടത്തെ മടവീഴ്ച്ചയെ തുടർന്ന് കൈനകരിയിലെ 500 അധികം കുടുംബങ്ങളാണ് ദുരതകയത്തിൽ കഴിയുന്നത്. വീടുകളിൽ വെള്ളം കയറിയിട്ട് 20 ദിവസമാകുമ്പോഴും പ്രശ്‌ന പരിഹാരത്തിന് അധികൃതരുടെ ഇടപെടൽ ഉണ്ടാകുന്നില്ല എന്നാണ് ആരോപണം. അതേസമയം വീടിനകത്തും പറമ്പിലുമുള്ള മലിനജലം കുട്ടനാട്ടിൽ വലിയ പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്നുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിൽ കനകാശേരി പാടത്ത് വീണ മട പിന്നീട് പുന്നസ്ഥാപിച്ചുവെങ്കിലും , അതേസ്ഥലത്ത് വീണ്ടും ആവർത്തിച്ച് ബണ്ട് തകർന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. ഈ മാസം ആദ്യത്തോടെ വീണ്ടും മടവീഴ്ച്ചയുണ്ടായി. കനകാശേരിയിലേയും, മീനപ്പള്ളിയിലേയും 500ലധികം വീടുകളിൽ വെള്ളം കയറി ജനജീവിതം ദുരിതകയത്തിലായി. മട പുനസ്ഥാപിക്കാനുള്ള നടപടി ഇതുവരെ ഉണ്ടായിട്ടില്ല.
വീടിനുള്ളിൽ വരെ മലിന ജലം കെട്ടിനിൽക്കുമ്പോൾ കുടിവെള്ളക്ഷാമവും ഈ പ്രദേശത്ത് രൂക്ഷമാണ്. അടുത്തടുത്തുകിടക്കുന്ന മൂന്ന് പാടങ്ങളിൽ എവിടെ മടവീണാലും മൂന്ന് പാടവും പാടത്തിന്റെ ചിറകളിൽ കഴിയുന്ന 500 ലധികം വീടുകളും മുങ്ങും. ഇതിനുള്ള ശാശ്വതപരിഹാരമാണ് നാട്ടുകാർ തേടുന്നത്.
Story Highlights- Kuttanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here