പൗരത്വ നിയമ ഭേദഗതി; മദ്രാസ് ഐഐടിയിൽ പ്രകടനങ്ങളും മുദ്രാവാക്യങ്ങളും വിലക്കി; പ്രതിഷേധിച്ചാൽ നടപടിയെന്ന് ഡീൻ

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മദ്രാസ് ഐഐടിയിൽ പ്രകടനങ്ങൾക്കും മുദ്രാവാക്യങ്ങൾക്കും വിലക്ക്. ചർച്ചകൾ മാത്രമേ പാടുള്ളൂ എന്നും പ്രകടനം ഐഐടി പാരമ്പര്യമല്ലെന്നുമാണ് ഐഐടി അധികൃതരുടെ വാദം.
പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡീൻ അറിയിച്ചു. വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണെന്നും ഡീൻ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾക്ക് ഡീൻ മെയിൽ അയച്ചിട്ടുണ്ട്.
അതേസമയം, വിലക്കിനെതിരെ വിദ്യാർത്ഥികളും രംഗത്തെത്തി. വിലക്ക് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.
story highlights- citizenship amendment act, madras iit
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here