Advertisement

22 വർഷം മുൻപ് ജയസൂര്യ സ്ഥാപിച്ച റെക്കോർഡ് പഴങ്കഥയാക്കി രോഹിത് ശർമ്മ

December 22, 2019
Google News 1 minute Read

22 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം റൺസ് നേടുന്ന ഓപ്പണറെന്ന റെക്കോർഡാണ് രോഹിത് തകർത്തത്. ശ്രീലങ്കയുടെ മുൻ ഇതിഹാസ താരം സനത് ജയസൂര്യ 22 വർഷമായി കയ്യടക്കി വെച്ചിരുന്ന ഈ റെക്കോർഡ് വെസ്റ്റ് ഇൻഡീസിനെതിരായ അവസാന ഏകദിനത്തിലാണ് രോഹിത് മറികടന്നത്.

1997ൽ 2387 റൺസ് നേടിയാണ് ജയസൂര്യ ഈ നേട്ടം കുറിച്ചത്. രണ്ട് പതിറ്റാണ്ടിലധികമായി ഈ റെക്കോർഡ് ആർക്കും തകർക്കാൻ സാധിച്ചിരുന്നില്ല. 2008ൽ 2355 റൺസെടുത്ത മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് ഈ നേട്ടത്തിനരികിലെത്തിയെങ്കിലും തകർക്കാനായില്ല. ആ റെക്കോർഡാണ് ഇപ്പോൾ രോഹിത് സ്വന്തമാക്കിയത്. കട്ടക്ക് ഏകദിനത്തിൽ 39 റൺസെടുത്തപ്പോൾ തന്നെ രോഹിത് ഈ നേട്ടം സ്വന്തമാക്കിയിരുന്നു.

മത്സരത്തിൽ ഇന്ത്യ നാലു വിക്കറ്റിൻ്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയിരുന്നു. 4 വിക്കറ്റിനാണ് ഇന്ത്യ വിൻഡീസിനെ കെട്ടുകെട്ടിച്ചത്. വിൻഡീസ് ഉയർത്തിയ 316 റൺസ് വിജയലക്ഷ്യം ഇന്ത്യ 48.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 85 റൺസെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ലോകേഷ് രാഹുൽ (77), രോഹിത് ശർമ്മ (63) എന്നിവരും ഇന്ത്യൻ സ്കോറിലേക്ക് നിർണ്ണായക സംഭാവനകൾ നൽകി. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി.

Story Highlights: Rohit Sharma, Sanath Jayasuriya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here