ശബരിമല മണ്ഡല പൂജ; തിരക്ക് വർധിച്ചാല്‍ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസ്

ശബരിമല മണ്ഡല പൂജയോടനുബന്ധിച്ച് തിരക്ക് വർധിക്കുന്ന സാഹചര്യമുണ്ടായാൽ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി ജയദേവ്. വ്യാഴാഴ്ച സൂര്യഗ്രഹണമായതിനാൽ രാവിലെ 7.30 മുതൽ 11.30 നട അടച്ചിടും. ഉച്ചയ്ക്ക് ഒരു മണിക്കൂർ മാത്രമെ നെയ്യഭിഷേകം ഉണ്ടാകൂ.
Read Also: ശബരിമല സന്നിധാനത്ത് ഭക്തിസാന്ദ്രമായ കർപ്പൂരാഴി
ഈ സാഹചര്യത്തിൽ ദർശനത്തിനായുളള തിരക്ക് കുറക്കുവാനാണ് നിയന്ത്രണമേർപ്പെടുത്തുവാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ നിന്ന് നിശ്ചിത ക്രമത്തിലായിരിക്കും തീർത്ഥാടകരെ കടത്തിവിടുക.
മണ്ഡലപൂജക്കായുള്ള തങ്കയങ്കി ഘോഷയാത്ര നാളെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. വ്യഴാഴ്ച വൈകിട്ട് ആറ് മണിക്ക് ശരംകുത്തിയിൽ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി തങ്കയങ്കി സന്നിധാനത്ത് എത്തിക്കും. വെള്ളിയാഴ്ച തങ്കയങ്കി ചാർത്തിയുള്ള പൂജ നടക്കും.
sabarimala mandala pooja, police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here