എറണാകുളം ജംഗ്ഷനും ടൗണിനുമിടയിൽ സിഗ്നൽ തകരാർ; ട്രെയിനുകൾ വൈകിയോടുന്നു

എണാകുളം ജംഗ്ഷനും എറണാകുളം ടൗണിനും ഇടയിൽ സിഗ്‌നൽ തകരാറിലായതിനെ തുടർന്ന് ട്രെയിനുകൾ വൈകിയോടുന്നു. റെയിൽവേ പാളത്തിന് സമീപമുള്ള മാലിന്യ കൂമ്പരത്തിന് തീ പടർന്നപ്പോൾ സിഗ്‌നൽ കേബിളുകൾ ഉരുകിയതാണ് സിഗ്‌നൽ തകരാറിന് കാരണമായത്.
നിലവിൽ റെയിൽവേ ഉദ്യോഗസ്ഥർ നേരിട്ട് സിഗ്‌നൽ നൽകിയാണ് ഇത് വഴി ട്രെയിൻ കടന്ന് പോകുന്നത്. എറണാകുളം-ഗുരുവായൂർ പാസഞ്ചർ, ഗുരുവായൂർ-തൃശൂർ പാസഞ്ചർ, തൃശൂർ-ഗുരുവായൂർ, ഗുരുവായൂർ – എറണാകുളം എന്നീ ട്രെയിനുകളാണ് നിലവിൽ മൂന്ന് മണിക്കൂറോളം വൈകിയോടുന്നത്. എന്നാൽ ദീർഘ ദൂര സർവീസുകളെ തകരാർ ബാധിക്കില്ലെന്നാണ് റെയിൽവേയുടെ വിശദീകരണം. തകരാർ ഉടൻ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും റെയിൽ അധികൃതർ വ്യക്തമാക്കി.
story highlights- signal complaint, train delay
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!