ഓസ്‌ട്രേലിയയിൽ വീണ്ടും കാട്ടുതീ പടർന്ന് പിടിക്കുന്നു

ഓസ്‌ട്രേലിയയിൽ വീണ്ടും കാട്ടുതീ പടർന്ന് പിടിക്കുന്നു. തെക്കൻ ഓസ്‌ട്രേലിയയിലെ സൗത്ത് വെയിൽസിലും വിക്ടോറിയയിലും ഇന്നലെ രാത്രിയോടെയാണ് വീണ്ടും കാട്ടുതീ പടർന്ന് പിടിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെ ആരംഭിച്ച ചൂടുകാറ്റ് ശനിയാഴ്ച ശക്തമാവുകയായിരുന്നു. രാവിലെ തണുത്ത കാറ്റ് എത്തിയത് അഗ്നിശമന സേനാംഗങ്ങൾക്ക് ആശ്വാസമായി. എന്നാൽ ചൂടുകാറ്റ് ഇനിയും വീശിയടിച്ചേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
Read Also: കാട്ടുതീ പടർന്നു പിടിക്കുന്നു; ഓസ്‌ട്രേലിയയിലെ യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ
കഴിഞ്ഞ ദിവസം കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ഉണ്ടായ അപകടത്തിൽ ന്യൂ സൗത്ത് വെയിൽസിൽ രണ്ട് രക്ഷാപ്രവർത്തകർ മരിച്ചിരുന്നു. സെപ്റ്റംബറിൽ ആരംഭിച്ച കാട്ടുതീയിൽ ഓസ്‌ട്രേലിയയിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി. ആയിരക്കണക്കിന് ഏക്കർ കാട് കത്തിനശിച്ചു കഴിഞ്ഞു. എഴുന്നൂറിലധികം വീടുകളാണ് നശിച്ചത്.
പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ സിഡ്‌നിയിലെ റൂറൽ ഫയർ സർവീസ് ആസ്ഥാനത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രാജ്യം അടിയന്തര സാഹചര്യത്തിലൂടെ പോകുമ്പോൾ വിദേശത്ത് അവധി ആഘോഷിക്കാൻ മോറിസൺ പോയത് വിവാദമായിരുന്നു. അവധി വെട്ടിച്ചുരുക്കി തിരിച്ചെത്തിയ ഇദ്ദേഹം ജനങ്ങളോട് മാപ്പ് പറഞ്ഞു.
wild fire, australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here