Advertisement

30 അടി ഉയരത്തിൽ തുമ്പമണിൽ ഭീമൻ ക്രിസ്മസ് പപ്പ

December 23, 2019
Google News 1 minute Read

ക്രിസ്മസിനെ വരവേൽക്കാൻ നാടൊരുങ്ങുമ്പോൾ ശ്രദ്ധേയമാവുകയാണ് പത്തനംതിട്ട തുമ്പമണിലെ സാന്താക്ലോസ് ശിൽപം. തുമ്പമൺ മർത്താമറിയം ഓർത്തഡോക്‌സ് പള്ളിയിലാണ് സാന്തയുടെ വലിയ രൂപം ഒരുക്കിയിരിക്കുന്നത്.

Read Also: ഇന്ത്യയിലാദ്യമായി ക്രിസ്മസ് കേക്കുണ്ടാക്കിയത് ഒരു തലശേരിക്കാരൻ; അറിയാം അധികമാർക്കുമറിയാത്ത കേക്കിന്റെ ചരിത്രം

ക്രിസ്മസ് പപ്പക്ക് 30 അടി ഉയരമുണ്ട്. ഭീമൻ സാന്തയെ പണിതുയർത്താൻ ഒരാഴ്ച വേണ്ടി വന്നു. സമീപവാസിയായ മനോഹരനാണ് ശിൽപി. യുവജനപ്രസ്ഥാനത്തിന്റെ മേൽനോട്ടത്തിലായിരുന്നു നിർമാണം.

കൂറ്റൻ ശിൽപം കാണുവാനായി നിരവധി പേർ എത്തുന്നുണ്ട്. പ്രധാന പാതക്കരികിലായതിനാൽ ആളുകൾ വാഹനം നിർത്തി സാന്തയെ കണ്ട് കൂടെ സെൽഫി എടുക്കുന്നതും ഇപ്പോള്‍ പതിവ് കാഴ്ചയായിരിക്കുകയാണ്. ശിൽപത്തിന് സമീപം അലങ്കാരങ്ങളുള്ള ക്രിസ്മസ് ട്രീയും ഭംഗിയുള്ള കാഴ്ച ഒരുക്കുന്നു.

 

30 feet santa in thumpamon, patthanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here