പ്ലാസ്റ്റിക്ക് ഷീറ്റ്‌കൊണ്ട് മറച്ച ഒറ്റമുറിക്കൂരയിൽ 15 വയസ് പ്രായമുളള മകളെയും കൊണ്ട് ഒരമ്മ; ട്വന്റിഫോർ വാർത്തയെ തുടർന്ന് സഹായ ഹസ്തം നീട്ടി ചെയർമാൻ ആലുങ്കൽ മുഹമ്മദ്

പ്ലാസ്റ്റിക്ക് ഷീറ്റ്‌കൊണ്ട് മറച്ച ഒറ്റമുറിക്കൂരയിൽ 15 വയസ് പ്രായമുളള മകളെയും കൊണ്ട് ഭീതിയോടെ കഴിയുകയാണ് വയനാട് ചീരാലിൽ ഒരമ്മ.

വയനാട്ടിലെ കൊടും തണുപ്പിൽ നിലത്ത് കിടന്ന് നരകജീവിതം തളളിനീക്കുകയാണ് താഴത്തൂർ മഞ്ഞക്കുന്ന് സ്വദേശിനിയായ സജിതയും ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകളും. കോരിച്ചൊരിയുന്ന മഴയേക്കാളും ഇഴജന്തുക്കളേക്കാളും ഈ അമ്മ പേടിക്കുന്നത് അവസരം മുതലെടുക്കാൻ രാത്രിയിലെത്തുന്ന സാമൂഹ്യവിരുദ്ധരെയാണ്.

Read Alsoപ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തി ഓട്ടോ വാങ്ങി; നിരത്തിലിറക്കാൻ സമ്മതിക്കാതെ യൂണിയൻകാർ

താഴത്തൂരങ്ങാടിയിൽ നിന്ന് വഴിയില്ലാത്ത തോട്ടത്തിലൂടെ വഴിയുണ്ടാക്കി വേണം സജിതയുടെ കൂരയിലേക്കെത്താൻ. കിടപ്പും പാചകവുമെല്ലാം ആറ് മീറ്റർ മാത്രം വലുപ്പമുളള കുടുസുമുറിയിൽ. അടുത്ത വീടുകളിൽ ജോലി ചെയ്താണ് സജിത നിത്യവൃത്തിക്ക് പണം കണ്ടെത്തുന്നത്. സജിതയുടെ എന്നത്തേയും ഭീതി പഠിക്കാൻ മിടുക്കിയായ 9-ാം ക്ലാസുകാരിയായ മകളെക്കുറിച്ചോർത്താണ്. പ്ലാസ്റ്റിക്ക് കൂരയിലെ സുരക്ഷിതത്വമില്ലായ്മയെക്കുറിച്ച് മകൾ പറയുമ്പോഴൊക്കെ നിസ്സഹായയായി നോക്കി നിൽക്കാനെ സജിതയ്ക്ക് സാധിക്കുന്നുള്ളു. ഉറക്കമില്ലാത്ത രാത്രികളാണ് മഴക്കാലം ഈ കുടുംബത്തിന് നൽകുന്നത്. സമ്പൂർണ്ണ വെളിയിട മുക്തപഞ്ചായത്തായ നെന്മേനിയിലാണ് ഇവരുടെ താമസം. പഞ്ചായത്തും പക്ഷേ ഇങ്ങനെയൊരു കുടുംബത്തെക്കുറിച്ച് കേട്ടമട്ടില്ല.

സജിതയുടെ അമ്മ അവരുടെ പേരിലുളള ഭൂമി വീട് വെക്കാൻ നൽകാൻ തയ്യാറാണ്. എന്നാൽ ഇതിന് ചിലവാക്കാൻ പണം പോലുമില്ലാത്തതിനാൽ സർക്കാർ സഹായങ്ങളിൽ നിന്ന് പുറത്ത് നിൽക്കുകയാണ് ഈ കുടുംബം.

ട്വന്റിഫോർ വാർത്ത ശ്രദ്ധയിൽപ്പെട്ട ചെയർമാൻ ആലുങ്കൽ മുഹമ്മദ് സജിതയ്ക്ക് വീടു വച്ച് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

Story Highlights – Sajitha, House, Help

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top