Advertisement

പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തി ഓട്ടോ വാങ്ങി; നിരത്തിലിറക്കാൻ സമ്മതിക്കാതെ യൂണിയൻകാർ

December 21, 2019
Google News 1 minute Read

ജീവിക്കാനായി ഓട്ടോറിക്ഷ വാങ്ങിയെങ്കിലും ഓടാൻ അനുവദിക്കാതെ യൂണിയൻകാർ. കോഴിക്കോട് അരക്കിണർ സ്വദേശി അബ്ദുറഹ്മാനാണ് ഏഴ് മാസം മുമ്പ് വാങ്ങിയ ഓട്ടോ ഇതുവരെ സ്റ്റാൻഡിൽ പോലും കയറ്റാൻ ആവാതെ പ്രതിസന്ധിയിലായത്. പെർമിറ്റ് അടക്കം എല്ലാ രേഖകളും ഉണ്ടായിട്ടും അബ്ദുറഹ്മാനെ ഓട്ടോയിറക്കാൻ യൂണിയൻകാർ സമ്മതിച്ചില്ല.

സൗദിയിലെ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് 16 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് ഇയാൾ നാട്ടിലെത്തിയത്. കൈയിലുള്ളതെല്ലാം ചേർത്ത് വാങ്ങിയ ഓട്ടോയുമായി യൂണിയൻകാരുടെ കണ്ണിൽ പെടാതെ ഇടവഴികളിൽ നിന്ന് ഓട്ടം പിടിച്ച് ജീവിക്കുകയാണ് 54 വയസുള്ള അബ്ദുറഹ്മാൻ. പൊലീസിനും ആർടിഒക്കും കളക്ടർക്കും പരാതി നൽകി. പക്ഷെ നടപടിയൊന്നും ഉണ്ടായില്ല.

അതേസമയം, വിഷയത്തിൽ യൂണിയൻകാരുടെ പ്രതികരണം തേടിയെങ്കിലും ലഭിച്ചില്ല. അബ്ദുറഹ്മാന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.

 

 

kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here