Advertisement

അവതാരകയും ഗായികയുമായ ജാഗീ ജോണ്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

December 23, 2019
Google News 0 minutes Read

അവതാരകയും ഗായികയുമായ ജാഗീ ജോണ്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടിലെ അടുക്കളയിലാണ് ജാഗീ ജോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ കൂടെ കുറവന്‍കോണത്തെ വീട്ടിലായിരുന്നു ജാഗീ താമസിച്ചിരുന്നത്.

പേരൂര്‍ക്കട പൊലീസും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെതുടര്‍ന്നാണ് പൊലീസ് എത്തിയത്. മോഡലിംഗ് രംഗത്തും നിരവധി പാചകപരിപാടികളിലും സജീവമായിരുന്നു ജാഗീ ജോണ്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here