ജമാൽ ഖഷോഗി വധക്കേസ്; അഞ്ച് പേർക്ക് വധശിക്ഷ

മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി വധക്കേസിൽ അഞ്ച് പേർക്ക് വധശിക്ഷ വിധിച്ച് സൗദി കോടതി. മറ്റ് മൂന്ന് പേർക്ക് 24 വർഷം തടവ് ശിക്ഷയും കോടതി വിധിച്ചു.
ഒക്ടോബർ 2 നാണ് സൗദി കോൺസുലേറ്റിൽവെച്ച് മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെടുന്നത്. ഖഷോഗി കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി ആസിഡിൽ ദ്രവിപ്പിച്ചുവെന്നാണ് പുറത്തുവന്ന റിപ്പോർട്ട്.
സൗദി രാജകുമാരൻ അബ്ദുൾ അസീസ് ബിൻ സൗദ് ബിൻ നൈഫ് ബിൻ അബ്ദുൾ അസീസ് ഖഷോഗ്ഗിയെ വധിക്കാൻ നിർദേശം നൽകി എന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ സൗദി പ്രസ് ഏജൻസി അധികൃതർ നിഷേധിച്ചു.
Story Highlights – Jamal Khashoggi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here