ജാര്‍ഖണ്ഡില്‍ മഹാസഖ്യം അധികാരത്തിലേക്ക്; ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകും

ജാര്‍ഖണ്ഡില്‍ ജെഎംഎം – കോണ്‍ഗ്രസ് – ആര്‍ജെഡി മഹാസഖ്യം കേവല ഭൂരിപക്ഷം നേടി അധികാരത്തിലേക്ക്. ജെഎംഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായി ഹേമന്ത് സോറന്‍ തന്നെ മുഖ്യമന്ത്രിയാകും എന്ന് ഉറപ്പായി. മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രഘുബര്‍ ദാസ് ജംഷഡ്പൂര്‍ ഈസ്റ്റില്‍ 7000 ല്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതായ് ഹേമന്ത് സൊറന്‍ പ്രതികരിച്ചു.
എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളെ ഫലത്തില്‍ ശരിവയ്ക്കുന്ന ജനവിധിയാണ് ജാര്‍ഖണ്ഡില്‍ ഉണ്ടായത്. ഭരണവിരുദ്ധ വികാരവും പൗരത്വ നിയമ ഭേഭഗതിക്ക് എതിരായ പ്രതിഷേധവും ചേര്‍ന്നപ്പോള്‍ ഫലം ബിജെപിക്ക് എതിരായി. മുഖ്യമന്ത്രിയായ് ജെഎംഎം നേതാവ് ഹേമന്ത് സോറനെ കോണ്‍ഗ്രസ് നിര്‍ദേശിച്ചു. സംസ്ഥാനത്ത് ഉണ്ടായത് കേവലം ഭരണ വിരുദ്ധ വികാരമല്ലെന്നും ബിജെപി വിരുദ്ധ കൊടുങ്കാറ്റാണെന്നും ഹേമന്ത് സോറന്‍ പ്രതികരിച്ചു.
അഞ്ച് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്.
പുറത്ത് വന്ന ഫലം നല്കുന്ന സൂചന അനുസരിച്ച് ഗിരിവര്‍ഗമേഖലകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. നഗര മേഖലയിലെ ഫലവും ബിജെപിക്ക് ആശ്വാസം നല്‍കുന്നതല്ല. അര്‍ഹമായ സീറ്റുകള്‍ ലഭിച്ചില്ലെന്ന പരാതിയുമായ് എന്‍ഡിഎ മുന്നണി വിട്ട ഓള്‍ ജര്‍ഖണ്ഡ് സ്റ്റുഡന്‍സ് യൂണിയനും കനത്ത തിരിച്ചടിയാണ് ഉണ്ടായത്.
ജാര്‍ഖണ്ഡ് വികാസ മോര്‍ച്ചയ്ക്കും തെരഞ്ഞെടുപ്പ് ഫലം നേട്ടമായില്ല. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്വം എറ്റെടുക്കുന്നതായി രഘുബര്‍ ദാസ് ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ബിജെപിയുടെ പരാജയം ആ പര്‍ട്ടിയുടെ പൗരത്വ നിയമ ഭേദഗതി അടക്കമുള്ള നയങ്ങളോടുള്ള ജനങ്ങളുടെ വിയോജിപ്പ് വ്യക്തമാക്കുന്നതായ് വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ നിരിക്ഷിച്ചു. ഹോമന്ത് സോറണ്‍ സര്‍ക്കാര്‍ അധികാരം എല്‍ക്കുന്നതിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ ഇരു പാര്‍ട്ടികളും തമ്മില്‍ ഇതിനകം ആരംഭിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here