ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചിരുന്നതെന്ന് കെ സി വേണുഗോപാൽ

ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചിരുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. വലിയൊരു ടീമിനെ തന്നെ അവിടെ പ്രചാരണ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിരുന്നു. നിലവിലെ ഫലസൂചനകൾ കാണിക്കുന്നത് കോൺഗ്രസ് സഖ്യത്തിന് അവിടെ സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്നാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നത് തന്നെ ജാർഖണ്ഡിനെ ഉദ്ദേശിച്ചാണ്. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് എല്ലാ പാർട്ടികളും ആവശ്യപ്പെട്ടിട്ടും തിരക്കുപിടിച്ച് പാസാക്കിയതിന്റെ ഉദ്ദേശം ജാർഖണ്ഡ് തെരഞ്ഞെടുപ്പായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ധ്രുവീകരണം ലക്ഷ്യമിട്ടാണ് പ്രസംഗിച്ചത്. ജാർഖണ്ഡ് പോലൊരു സംസ്ഥാനത്ത് അവർ ഉദ്ദേശിച്ചതുപോലെയൊരു ധ്രുവീകരണം നടന്നില്ല എന്നത് ശുഭസൂചകമാണെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
story highlights- congress, bjp, k c venugopal, jharghand assembly election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here