പൗരത്വ നിയമ ഭേദഗതി; വിവാഹ വേദികളിലും നിയമത്തിനെതിരായ പ്രതിഷേധം ശക്തം; ചിത്രങ്ങൾ

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യത്ത് കത്തിപ്പടരുകയാണ്. ലോംഗ് മാർച്ച് മുതൽ പ്രതിഷേധ കൂട്ടായ്മകൾ വരെ…സാധിക്കുന്ന രീതിയിലെല്ലാം ഇന്ത്യൻ ജനത നിയമത്തിനെതിരായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.

വിവാഹ വേദികളിൽ പോലും പ്രതിഷേധത്തിന്റെ അലയൊലികൾ കേൾക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ‘സിഎഎയ്ക്ക് എതിരെ’ എന്ന ബോർഡ് പിടിച്ച് നിൽക്കുന്ന പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ അതൊരു ഒറ്റപ്പെട്ട സംഭവമല്ല. നിരവധി ദമ്പതികളാണ് തങ്ങളുടെ വിവാഹ വേദി പോലും പ്രതിഷേധം രേഖപ്പെടുത്താനുള്ള ഇടമാക്കി മാറ്റിയത്.

ചിത്രങ്ങൾ കാണാം :നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More