ഇന്നത്തെ പ്രധാന വാർത്തകൾ (23.12.2019)

ജാര്‍ഖണ്ഡില്‍ മഹാസഖ്യം അധികാരത്തിലേക്ക്; ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകും
ജാര്‍ഖണ്ഡില്‍ ജെഎംഎം – കോണ്‍ഗ്രസ് – ആര്‍ജെഡി മഹാസഖ്യം കേവല ഭൂരിപക്ഷം നേടി അധികാരത്തിലേക്ക്. ജെഎംഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായി ഹേമന്ത് സോറന്‍ തന്നെ മുഖ്യമന്ത്രിയാകും എന്ന് ഉറപ്പായി. മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രഘുബര്‍ ദാസ് ജംഷഡ്പൂര്‍ ഈസ്റ്റില്‍ 7000 ല്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതായ് ഹേമന്ത് സൊറന്‍ പ്രതികരിച്ചു.
രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ ധര്‍ണ; ഭരണഘടനയുടെ ആമുഖം വായിച്ച് തുടക്കം
പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ രാജ്ഘട്ടില്‍ സംഘടിപ്പിക്കുന്ന ധര്‍ണയ്ക്ക് തുടക്കമായി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയ നേതാക്കള്‍ ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്. ഭരണഘടനയുടെ ആമുഖം വായിച്ചാണ് നേതാക്കള്‍ ധര്‍ണയ്ക്ക് തുടക്കമിട്ടത്.
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; മഹാസഖ്യം കേവലഭൂരിപക്ഷത്തിലേക്ക്
ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ ബിജെപിയെ തൂത്തെറിഞ്ഞ് മഹാസഖ്യം കേവലഭൂരിപക്ഷത്തിലേക്ക്. കോൺഗ്രസ്-ജെഎംഎം-ആർജെഡി സഖ്യമാണ് നിലവിൽ മുന്നിട്ട് നിൽക്കുന്നത്.
അസമിലുള്ളത് ആറ് തടങ്കൽ പാളയങ്ങൾ; കർണാടകയിൽ 35 താത്കാലിക പാളയങ്ങൾ: പ്രധാനമന്ത്രിയുടെ വാദം പൊളിയുന്നു
രാജ്യത്ത് തടങ്കൽ പാളയങ്ങളില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദം പൊളിയുന്നു. അസമിൽ മാത്രമുള്ളത് ആറ് തടങ്കൽ പാളയങ്ങളാണ്. 10 തടങ്കൽ പാളയങ്ങളുടെ പണി നടക്കുകയാണ്. അസമിൽ തന്നെ ആറ് തടങ്കൽ പാളയങ്ങളുണ്ടെന്ന് പാർലമെൻ്റിൽ സർക്കാർ രേഖാ മൂലം മറുപടി നൽകിയിരുന്നു. കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് ഈ വിഷയത്തിൽ കുറച്ചു കൂടി കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ട്. അസമിലെ ആറ് തടങ്കൽ പാളയങ്ങളിലായി 988 പേരെ പാർപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതിൽ 28 പേർ മരണപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജാർഖണ്ഡ് തെരഞ്ഞെടുപ്പ്; മഹാസഖ്യത്തിന് മുന്നേറ്റം
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫലസൂചനകൾ മഹാസഖ്യത്തിന് അനുകൂലമാണ്. പൗരത്വ നിയമ ഭേദഗതി പാർലമെന്റ് പാസാക്കിയതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലെ ജനവിധി ബിജെപിക്ക് നിർണായകമാണ്.
today’s headlines, news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here